ഇംഗ്ലണ്ടിന്റെ റൊട്ടേഷൻ പോളിസിയുടെ ഗുണം പിന്നീട് മനസിലാകും: ഡെയ്‌ൽ സ്റ്റെയ്‌ൻ

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2021 (17:05 IST)
ഇംഗ്ലണ്ടിന്റെ റൊട്ടേഷൻ പോളിസിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയ്‌ൻ. ഇപ്പോൾറ റൊട്ടേഷൻ പോളിസിയെ വിമർശിക്കുന്നവർക്ക് പിന്നീട് ഇതിന്റെ നേട്ടം എന്താണെന്ന് വ്യക്തമാകുമെന്നും സ്റ്റെയ്‌ൻ പറഞ്ഞു.
 
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ റൊട്ടേഷന്‍ പദ്ധതി മികച്ച ക്രിക്കറ്റ് താരങ്ങളുടെ സൈന്യത്തെയാണ് വാർത്തെടുക്കുന്നത്. ഇപ്പോൾ നിങ്ങൾ വിമർശിക്കുമായിരിക്കും. എന്നാൽ അടുത്ത  എട്ട് വര്‍ഷത്തിനുള്ളില്‍ എട്ടോളം ഐ.സി.സി ടൂര്‍ണമെന്റുകള്‍ നടക്കാനുണ്ട്. റൊട്ടേഷൻ പോളിസി കാരണം ഈ സമയത്ത് ഇംഗ്ലണ്ടിന് പരിചയസമ്പന്നരല്ലാത്ത താരങ്ങളുടെ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും സ്റ്റെയ്‌ൻ പറഞ്ഞു.
 
എത്ര നിർണായകമായ താരമാണെങ്കിലും ഒരു ടീം താരങ്ങൾക്ക് കൃത്യമായ ഇടവേളയില്‍ വിശ്രമം നല്‍കുകയും പ്രതിഭയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യണം. റൊട്ടേഷൻ പോളിസി കൊണ്ട് ഇതാണ് ഇംഗ്ലണ്ട് ചെയ്യുന്നത്. സ്റ്റെയ്‌ൻ പറഞ്ഞു. നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article