'അടുത്ത ഒരുവർഷത്തിനുള്ളിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറും'

തിങ്കള്‍, 22 ഫെബ്രുവരി 2021 (13:03 IST)
ധോണിയുടെ വിരമിക്കലിന് മുൻപ് തന്നെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ എന്ന പൊസിഷനിലേയ്ക് പരിഗണിയ്ക്കപ്പെട്ടിരുന്ന താരമാണ് ഋഷഭ് പന്ത്. ഈ പൊസിഷനിൽ പന്തിന് നിരവധി തവണ അവസരങ്ങൾ ലഭിയ്ക്കുകയും ചെയ്തു. എന്നാൽ തുടക്കത്തിൽ വരുത്തിയ ചില പിഴവുകളുടെ പേരിൽ വലിയ വിമർശനങ്ങൾ തന്നെ പന്ത് ഏറ്റുവാങ്ങിയിരുന്നു. ധോണിയുടെ പകരക്കാരനായി എത്തിയ ആളിൽനിന്നും ചെറിയ പിഴവ് പോലും ആളുകൾ പ്രതീക്ഷയ്ക്കുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം ഓസീസിനെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലൂടെ പന്ത് മറുപടി പറഞ്ഞു.
 
ഇന്ത്യയുടെ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത് പന്തായിരുന്നു. താരം മികച്ക ഫോമിലേയ്ക്ക് മടങ്ങിയെത്തിയതോടെ ഏകദിന ടീമുകളിൽ ഇനി സ്ഥിരം സാനിധ്യമാകും എന്നതിൽ സംശയമില്ല. സിനിയർ താരങ്ങൾക്ക് പോലും പിഴയ്ക്കുമ്പോൾ പന്ത് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നതാണ് ഇതിന് കാരണം. ഒരു സ്ഥിരം കീപ്പർക്കായി കാത്തിരിയ്ക്കുന്ന ഇന്ത്യൻ ടീമിൽ അടുത്ത ഒരു വർഷത്തിനുള്ള ഋഷഭ് പന്ത് മികച്ച വിക്കറ്റ് കീപ്പറായി മാറും എന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ വിക്കൻ കീപ്പർ നമാൻ ഓജ. ടെസ്റ്റിൽ കീപ്പിങ് ചെയ്യുക എന്നത് ഏറെ പ്രയാസകരമാണെന്നും അതിനാൽ ഏകദിനത്തിലും താരം മെച്ചപ്പെടും എന്നും നമാൻ ഓജ പറയുന്നു. 'ഋഷഭ് പന്തിന്റെ പ്രകടനം ഓരോ ദിവസവും മെച്ചപ്പെടുകയാണ്. ടെസ്റ്റ് മത്സരത്തിൽ കീപ്പിങ് ചെയ്യുകയാണെങ്കിൽ ഏകദിന ടി20 ടീമുകളിലും അവൻ തീർച്ചയായും മെച്ചപ്പെടും. കാരണം ടെസ്റ്റിൽ കിപ്പിങ് ചെയ്യുക എന്നത് ഏറെ പ്രയാസകരമാണ്. മാത്രമല്ല മനോഹരമായി ബാറ്റ് ചെയ്യുന്ന താരംകൂടിയാണ് ഋഷഭ് പന്ത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. മികച്ച വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറും.' നമാൻ ഓജ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍