ഞാൻ വെജിറ്റേറിയൻ, മാംസാഹാരം ആരും കഴിയ്ക്കുന്നത് എനിയ്ക്ക് ഇഷ്ടമല്ല: ഇ ശ്രീധരൻ

ശനി, 20 ഫെബ്രുവരി 2021 (15:02 IST)
താൻ തികഞ്ഞ വെജിറ്റേറിയനാണ് എന്നും ആരും മാസം കഴിയ്ക്കുന്നത് തനിക്കിഷ്ടമല്ല എന്നും ഇ ശ്രീധരൻ. ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിടിവി അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായാണ് ഇ ശ്രീധരന്റെ വിവാദ പ്രത്തികരണം. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിൽ ബിഫ് നിരോധനം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനാണ് ഇ ശ്രീധരന്റെ മറുപടി. 'വ്യക്തിപരമായി ഞാൻ തികഞ്ഞ വേജിറ്റേറിയനാണ്. മുട്ട പോലും ഞാൻ കഴിയ്ക്കാറില്ല. ആരെങ്കിലും  ഇറച്ചി കഴിയ്ക്കുന്നത് എനിയ്ക്ക് ഇഷ്ടമല്ല. 
 
ബിജെപിയെ ഒരു സാമുദായിക പർട്ടിയായല്ല ഞാൻ കാണുന്നത്. ബിജെപിയെ അത്തരത്തിൽ ചിത്രീകരിയ്ക്കാൻ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. രാജ്യസ്നേഹികളുടെ പാർട്ടിയാണ് ബിജെപി. ബിജെപിക്കാരുമായി എനിയ്ക്ക് അടുത്ത ബന്ധമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. എല്ലാ പാർട്ടികളുളെയും സമുദായങ്ങളെയും ഉൾക്കൊള്ളുന്നതാണ് ബിജെപി. അതാണ് മോദി സർക്കാരിന്റെ നിലപാട്. ഒരു മതത്തെയും അദ്ദേഹം ആക്രമിയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. ലവ്​ജിഹാദ്​, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ ബിജെപി നയം പൂര്‍ണമായും അംഗീകരിക്കുന്നു​ എന്നും ഇ ശ്രീധരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍