അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച് വർഷങ്ങളായി എങ്കിലും ഓരോ ക്രിക്കറ്റ് പ്രേമികൾക്കും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ക്രിക്കറ്റ് താരമാണ് മലയാളികളുടെ സ്വന്തം ശ്രീശാന്ത്. ടി20 ലോകകപ്പിൽ ഓസീസിനെതിരായ അവിശ്വസനീയമായ പ്രകടനം,ഫൈനലിലെ മിസ് ബായെ കയ്യിലൊതുക്കിയ ക്യാച്ച് തുടങ്ങി ഓരോ ഇന്ത്യക്കാരനും ശ്രീശാന്തിനെ ഓർക്കാൻ നിമിഷങ്ങളുണ്ട്. ഇപ്പോളിതാ ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച സംഭവം ശ്രീശാന്തിന്റെ ബാറ്റിങ്ങായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസറായിരുന്ന ഡെയ്‌ൽ സ്റ്റെയ്‌ൻ.
ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയുടെ ട്വിറ്ററിലെ ചോദ്യത്തിനാണ് ശ്രീശാന്തിന്റെ സിക്‌സറാണ് തന്നെ ഏറ്റവും ത്രില്ലടിപ്പിച്ചതെന്ന് മറുപടി നൽകിയത്. നമ്മൾ മലയാളികൾക്ക് സന്തോഷിക്കാൻ ഇത് പോരളിയാ.