ഇന്ത്യൻ പര്യടനത്തിന് ശേഷം ക്രിക്കറ്റ് തന്നെ വെറുത്തിരുന്നതായി ഇംഗ്ലണ്ട് സ്പിന്നർ ഡൊം ബെസ്. മികച്ച പ്രകടനം നടത്തുന്നതിനൊപ്പം ബയോ ബബിളിൽ കഴിയുക എന്നതും വലിയ സമ്മർദ്ദത്തിന് കാരണമായെന്ന് ഇംഗ്ലണ്ട് സ്പിന്നർ പറഞ്ഞു.
ഇന്ത്യൻ പര്യടനത്തിന് ശേഷം എനിക്ക് ഒരുപാട് ഇടവേള ലഭിച്ചു. ഈ സമയം ഞാൻ ക്രിക്കറ്റിനെ തന്നെ വെറുക്കാൻ ആരംഭിച്ചു. സമ്മർദ്ദമായിരുന്നു കാരണം. എന്നാൽ ഇന്ത്യയിൽ നടന്നതെല്ലാം ഞാൻ പോസിറ്റീവായി കാണുന്നു. വളരെ പ്രയാസപ്പെട്ട സമയമായിരുന്നു അത്.എന്നാൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഞാൻ കളിയെ എങ്ങനെ നോക്കികാണുന്നു, എന്താണ് ഞാൻ ചെയ്യേണ്ടത് എന്നീ വിഷയങ്ങളിൽ എന്റെ കാഴ്‌ച്ചപ്പാടെല്ലാം മാറി. ബെസ് പറഞ്ഞു.