Champions Trophy Nz vs Sa: സെഞ്ചുറി നേടി രചിൻ പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്

അഭിറാം മനോഹർ
ബുധന്‍, 5 മാര്‍ച്ച് 2025 (17:11 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 34 ഓവറുകള്‍ പിന്നിടുമ്പോള്‍ 214 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. 21 റണ്‍സെടുത്ത ഓപ്പണര്‍ വില്‍ യങ്ങ്, 108 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 
 
എട്ടാമത്തെ ഓവറില്‍ വില്‍ യങ്ങിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒന്നിച്ച വില്യംസണ്‍- രചിന്‍ രവീന്ദ്ര സഖ്യമാണ് ന്യൂസിലന്‍ഡിനെ ശക്തമായ നിലയിലെത്തിച്ചത്. 108 റണ്‍സെടുത്ത രചിന്‍ കഗിസോ റബാദയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 101 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സും സഹിതമാണ് രചിന്റെ സെഞ്ചുറി പ്രകടനം.80 പന്തില്‍ 81 റണ്‍സുമായി കെയ്ന്‍ വില്യംസണും 7 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article