റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

അഭിറാം മനോഹർ

ചൊവ്വ, 11 ഫെബ്രുവരി 2025 (13:20 IST)
പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറിയുമായി തിളങ്ങി ന്യൂസിലന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. 113 പന്തില്‍ 133 റണ്‍സുമായി തിളങ്ങിയ വില്യംസണ്‍ മത്സരത്തിനിടെ ഏകദിനത്തില്‍ 7000 റണ്‍സ് എന്ന നാഴികകല്ലും പിന്നിട്ടിരുന്നു. 159 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് വില്യംസണിന്റെ ഈ നേട്ടം. ഇതോടെ 161 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ വിരാട് കോലിയുടെ റെക്കോര്‍ഡ് നേട്ടം പഴങ്കതയായി.
 
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വില്യംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തിരിക്കുന്നത്. സീനിയര്‍ താരങ്ങളില്‍ ഇനി വിരാട് കോലി മാത്രമാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഫോമിലെത്താന്‍ ബാക്കിയുള്ളത്. ഇന്ത്യക്കെതിരായ അര്‍ധസെഞ്ചുറിയോടെ ജോ റൂട്ടും ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ചുറി നേട്ടങ്ങളോടെ ഓസീസിന്റെ സ്റ്റീവ് സ്മിത്തും തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിപ്രകടനത്തോടെ രോഹിത് ശര്‍മയും ഫോമിലെത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍