ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്പിന്നര്‍മാരുടെ പ്രകടനമാകും ടീമുകളുടെ മുന്നേറ്റത്തെ നിശ്ചയിക്കുന്നതെന്ന് ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ഇന്ത്യ കപ്പടിക്കണമെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലെത്തേണ്ടത് ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ കളി നടക്കുന്നതിനാല്‍ പാകിസ്ഥാനും ഇന്ത്യയും മറ്റ് ടീമുകള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ഇത്തവണ ഏഷ്യന്‍ ടീമുകളാകും സെമിയിലെത്തുകയെന്ന് പാക് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍ വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനും സെമിഫൈനല്‍ സാധ്യതകളുണ്ടെന്നാണ് അക്തറ് പറയുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ ഓസീസിനെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയ അഫ്ഗാന്‍ ആറാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും നേരിയ വ്യത്യാസത്തിലാണ് സെമിഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുത്തിയത്. അക്തര്‍ പ്രവചിക്കുന്ന പോലെ ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തുകയാണെങ്കില്‍ ന്യൂസിലന്‍ഡും ബംഗ്ലാദേശുമാകും ഗ്രൂപ്പില്‍ പുറത്താവുക. അഫ്ഗാന്‍ സെമിയിലെത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളില്‍ ഒന്നാകും സെമിയിലെത്തുന്ന നാലാമത്തെ ടീം.