പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 ജനുവരി 2025 (14:11 IST)
പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. യുഡിഎഫ് അന്‍വറിനെ സ്വീകരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. ദിവസങ്ങളായി കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്നുള്ള ചര്‍ച്ചകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 2025 തദ്ദേശ തെരഞ്ഞെടുപ്പാണ് നിലവില്‍ ലക്ഷ്യമെന്നും 2026 അജണ്ട ആക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2025 തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. അധികം എടുത്തുചാടരുതെന്നും അനാവസരത്തിലുള്ള ചര്‍ച്ചകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍