തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍. മേയര്‍ക്കെതിരെ സിപി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തെരെഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്തു പിടിച്ചിരുത്തി പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണെന്ന് പറഞ്ഞ ആളാണ് തൃശ്ശൂര്‍ മേയര്‍ കെ എം വര്‍ഗീസെന്ന് കെ മുരളീധരന്‍ പറഞ്ഞു.