ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവസാന തിയതി ഇന്നാണ്. ബുംറയ്ക്കു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ ഇന്ന് തന്നെ തീരുമാനിക്കണം. ഈ സാഹചര്യത്തിലാണ് സെലക്ടര്‍മാരും ബിസിസിഐ മെഡിക്കല്‍ സംഘവും ബുംറയെ നിരീക്ഷിക്കുന്നത്. ഇന്ന് വൈകിട്ടോടെ ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ബുംറ ഉണ്ടായിരുന്നില്ല. ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണെങ്കില്‍ മാത്രം ചാംപ്യന്‍സ് ട്രോഫി ടീമില്‍ ബുംറ ഉണ്ടാകുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അറിയിച്ചിരുന്നത്. ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഹര്‍ഷിത് റാണയെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.