IND vs PAK, No handshakes after match: കാത്തുനിന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍, മൈന്‍ഡ് ചെയ്യാതെ സൂര്യയും ദുബെയും; ഗ്രൗണ്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 25 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ജയം സ്വന്തമാക്കി. സ്‌കോര്‍ 125 ല്‍ നില്‍ക്കെ നായകന്‍ സൂര്യകുമാര്‍ യാദവ് സിക്‌സര്‍ പറത്തിയാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. തൊട്ടുപിന്നാലെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ശിവം ദുബെയ്ക്ക് സൂര്യ കൈ കൊടുത്തു. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല.
മത്സരശേഷം ഡ്രസിങ് റൂമില്‍ നിന്ന് എല്ലാ താരങ്ങളും ഇറങ്ങിവന്ന് എതിര്‍ ടീം താരങ്ങള്‍ക്കു കൈ കൊടുക്കുന്ന പതിവുണ്ട്. ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും തയ്യാറായില്ല. പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഗ്രൗണ്ടില്‍ അല്‍പ്പസമയം കാത്തുനിന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നില്ലെന്ന് കണ്ടതോടെ പാക് താരങ്ങളും സ്ഥലംവിട്ടു.