ആരെയും ഇരുത്തി പഠിപ്പിക്കാനൊന്നുമാവില്ലല്ലോ, സ്വയം നന്നാവണമെന്ന തീരുമാനം വേണം, പൃഥ്വി ഷാ വിഷയത്തിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രേയസ് അയ്യർ

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (20:06 IST)
സയ്യിദ് മുഷ്താഖ് അലി ട്രോഫി വിജയിച്ചതിന് ശേഷം ടീമംഗമായ പൃഥ്വി ഷായെ പറ്റി പ്രതികരിച്ച് മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍. ടൂര്‍ണമെന്റില്‍ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നും 197 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ഇതില്‍ ഒരു 50+ സ്‌കോറും ഉള്‍പ്പെടുന്നു. പൃഥ്വി ഷാ തന്റെ ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുകയാണെങ്കില്‍ കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് ശ്രേയസ് പറയുന്നത്.
 
പുറത്ത് നിന്നും പ്രേരണയുടെ ആവശ്യമില്ല. ഒരു കളിക്കാരന് തിരിച്ചുവരണമെന്ന തോന്നല്‍ ആദ്യം ഉണ്ടാകേണ്ടത് അവന്റെ ഉള്ളില്‍ നിന്നാണ്. ദൈവം അനുഗ്രഹിച്ച ഒരു കളിക്കാരനാണവന്‍. അത്രയും പ്രതിഭയുള്ള താരം. അവന്‍ പക്ഷേ അവന്റെ തൊഴിലിനോട് കൂടുതല്‍ ആത്മാര്‍ഥത പുലര്‍ത്തണം. അവന്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ അവനാകും. നമുക്ക് ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ആരെയും നോക്കാനാവില്ല. അവന്‍ ക്രിക്കറ്റ് ഒരുപാട് കളിച്ചിട്ടുള്ള താരമാണ്. ആത്യന്തികമായി അവന്റെ ജോലി ചെയ്യേണ്ടത് അവന്‍ മാത്രമാണ്. അവന്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കുകയും പ്രഡ്‌നങ്ങള്‍ പരിഹരിക്കുകയും കഴിവുകള്‍ മെച്ചപ്പെടുത്തുകയും വേണം. മറ്റാര്‍ക്കും തന്നെ ബലം പ്രയോഗിച്ച് അതൊന്നും ചെയ്യാനാകില്ല. ശ്രേയസ് അയ്യര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article