ഇന്ത്യക്കെതിരെ റെക്കോർഡ് ഫിഫ്റ്റി, റെക്കോർഡ് നേട്ടം സ്വന്തമാക്കി കാമറൂൺ ഗ്രീൻ

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (21:37 IST)
ഇന്ത്യക്കെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് അർധസെഞ്ചുറി പ്രകടനത്തോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ആദ്യ പന്ത് മുതൽ ഇന്ത്യക്കെതിരെ അക്രമണം അഴിച്ചുവിട്ട ഗ്രീൻ 19 പന്തിലാണ് തൻ്റെ ആദ്യ ടി20 അർധശതകം സ്വന്തമാക്കിയത്. മത്സരത്തിൽ 21 പന്തിൽ 52 റൺസ് നേടി ഗ്രീൻ പുറത്തായി.
 
ടി20യിൽ ഇന്ത്യക്ക്തിരെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോർഡാണ് ഗ്രീൻ സ്വന്തമാക്കിയത്. 2016ൽ വിൻഡീസിൻ്റെ ജോൺസൻ ചാൾസ് നേടിയ 20 പന്ത് ഫിഫ്റ്റിയെന്ന റെക്കോർഡാണ് ഗ്രീൻ തകർത്തത്.2009ല്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര 21 പന്തിലും 2018ല്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനും ശ്രീലങ്കയുടെ കുശാല്‍ പെരേരയും 22 പന്തിലും ഫിഫ്റ്റി നേടിയിരുന്നു.
 
ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മത്സരത്തിൽ ഓസീസിനെ വിജയിപ്പിക്കാൻ കാമറൂൺ ഗ്രീനിനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article