ഓസീസിനെതിരെ വേറെ ലെവൽ: ഓസ്ട്രേലിയക്കെതിരെയുള്ള കോലിയുടെ ആറ് വമ്പൻ റെക്കോർഡുകൾ

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (19:11 IST)
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ മുഴുവൻ കണ്ണുകളും ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയിലാണ്. ഏഷ്യാകപ്പിലെ ഇന്ത്യയുടെ അവസാനമത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോലി ഓസീസിനെതിരെയും തൻ്റെ ഫോം തുടരുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
ഓസീസിനെതിരെ ആറ് വമ്പൻ റെക്കോർഡുകളാണ് കോലിയുടെ പേരിലുള്ളത്. ഓസീസിനെതിരെ ഏറ്റവും കൂടുതൽ ടി20 റൺസുള്ള ഇന്ത്യൻ താരമാണ് കോലി. 19 ടി20 മത്സരങ്ങളിൽ 146 സ്ട്രൈക്ക്റേറ്റിൽ 718 റൺസാണ് കോലി ഓസീസിനെതിരെ നേടിയിട്ടുള്ളത്.
 
ഓസീസിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുള്ള ഇന്ത്യൻ താരവും കോലിയാണ്. 2015ൽ അഡ്ലെയ്ഡിൽ 55 പന്തിൽ നിന്നും കോലി നേടിയ 90 റൺസാണ് ഓസീസിനെതിരെ ടി20യിൽ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും ഉയർന്ന സ്കോർ. ഓസീസിനെതിരെ 19 മത്സരങ്ങളിൽ 59.83 ശരാശരിയിലാണ് കോലി ബാറ്റ് വീശിയിട്ടുള്ളത്. ഓസീസിനെതിരെ ഉയർന്ന ബാറ്റിങ് ശരാശരി എന്ന നേട്ടവും കോലിയുടെ പേരിലാണ്.
 
ഓസീസിനെതിരെ ടി20യിൽ കൂടുതൽ ഫിഫ്റ്റികളെന്ന നേട്ടവും കോലിയുടെ പേരിലാണ്. ഓസീസിനെതിരെ മാത്രം 7 ഫിഫ്റ്റികളാണ് കോലി നേടിയിട്ടുള്ളത്. ഓസീസിനെതിരെ കൂടുതൽ സിക്സറുകളെന്ന നേട്ടവും കോലിയുടെ(22) പേരിലാണ്. ഒരു പരമ്പരയിൽ ഓസീസിനെതിരെ കൂടുതൽ റൺസെന്ന നേട്ടവും കോലിയുടെ പേരിലാണ്.015-16ല്‍ ഇന്ത്യ നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് കോലി നേടിയത്. 160.48 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ വെടിക്കെട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍