അടുത്ത ഐപിഎല്ലിൽ അവന് വേണ്ടി ടീമുകൾ കോടികൾ വാരിയെറിയും: ഓസീസ് താരത്തെ പുകഴ്ത്തി ആർ അശ്വിൻ

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (18:34 IST)
അടുത്ത ഐപിഎൽ താരലേലത്തിൽ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനായി ടീമുകൾ കോടികൾ വാരിയെറിയുമെന്ന് പ്രവചിച്ച് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗ്രീൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് അശ്വിൻ്റെ പ്രവചനം.
 
ഏകദിനത്തിൽ ഗ്രീൻ എങ്ങനെ കളിക്കുമെന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ മടിയില്ലാത്തെ ഗ്രീൻ സ്പിന്നർമാർക്കെതിരെ സ്വീപ് ഷോടുകൾമായി തിളങ്ങി. പ്വർ പ്ലേയിലും സ്ലോഗ് ഓവറുകളിലും ഗ്രീനിനെ ഉപയോഗിക്കാനാവും. ഈ വർഷം നടക്കുന്ന ഐപിഎല്ലിൽ സ്വയം പിൻമാറിയില്ലെങ്കിൽ ഗ്രീനിനായി കോടികൾ വാരിയെറിയാൻ ടീമുകൾ തയ്യാറാകും. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അശ്വിൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍