ഇന്ത്യക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ എല്ലായ്പോഴും പറയുന്ന കാര്യമുണ്ട്. കോലിയേയും രോഹിത്തിനെയും ആദ്യം തന്നെ പുറത്താക്കണം. ഇവർ രണ്ടുപേരും പോയാൽ തന്നെ ഇന്ത്യൻ ബാറ്റിങ് പകുതി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങളുടെ എല്ലാ പദ്ധതിയും എക്കാലത്തും ഇവരെ ചുറ്റിപറ്റിയാണ്. ഇരുവരെയും തുടക്കത്തിലെ പുറത്താക്കിയാല്‍ തന്നെ ഏകദിനങ്ങളിലാണെങ്കില്‍ ഇന്ത്യ 100-120 റണ്‍സും ടി20 യിലാണെങ്കില്‍ 60-70 റണ്‍സും കുറച്ചായിരിക്കും സ്കോർ ചെയ്യുക എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അസ്ഗർ പറഞ്ഞു.