വൈറ്റ് ബോൾ ക്രിക്കറ്റിൽ 16,000 റൺസ് തികച്ച് വിരാട് കോലി, മുന്നിൽ സച്ചിൻ മാത്രം

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:50 IST)
ബാറ്റിങ് ഫോം വീണ്ടെടുത്തതിന് പിന്നാലെ വീണ്ടും റെക്കോർഡ് തിളക്കവുമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഏഷ്യാകപ്പിന് പിന്നാലെ ഓസീസിനെതിരായ ടി20 പരമ്പരയിലും മികച്ച പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം പുറത്തെടുക്കുന്നത്. ഇന്നലെ ഓസീസിനെതിരെ നേടിയ അർധസെഞ്ചുറി പ്രകടനത്തോടെ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് കോലി.
 
പരിമിത ഓവർ ക്രിക്കറ്റിൽ 16,000 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഏകദിന ടി20 ഫോർമാറ്റുകളിൽ നിന്ന് 16,004 റൺസാണ് കോലിയുടെ സമ്പാദ്യം. 262 ഏകദിന മത്സരങ്ങളിൽ 57.6 ശരാശരിയിൽ 12,344 റൺസാണ് കോലി നേടിയിട്ടുല്ലത്. ഇതിൽ 43 സെഞ്ചുറികളും 64 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 107 ടി20 മത്സരങ്ങളിൽ നിന്ന് 50.88 ശരാശരിയിൽ 3660 റൺസും കോലിയുടെ പേരിലുണ്ട്. ഇതിൽ 33 അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു.
 
463 ഏകദിനമത്സരങ്ങളീൽ നിന്നും 18,426 റൺസാണ് സച്ചിൻ്റെ സമ്പാദ്യം. ഇതിൽ 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഒരു ടി20 മത്സരം മാത്രമാണ് സച്ചിൻ കളിച്ചിട്ടുള്ളത്. ഇതും ചേർത്ത് 18,436 റൺസാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സച്ചിൻ്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍