അന്ന് ഷാർജാ കപ്പിൽ കണ്ട അതേ സച്ചിൻ തന്നെ, അമ്പതിലും മാറാത്ത ബാറ്റിങ്ങിലെ അഴക്: അടിച്ചു തകർത്ത് സച്ചിൻ

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (13:59 IST)
ക്രിക്കറ്റിലെ ദൈവം, മാസ്റ്റർ ബ്ലാസ്റ്റർ തുടങ്ങി സച്ചിൻ ടെൻഡുൽക്കറിന് ക്രിക്കറ്റ് ലോകം ചാർത്തി നൽകാത്ത വിശേഷണങ്ങൾ ഒന്നും തന്നെയില്ല. ഒരു സർജൻ്റെ കൃത്യതയോട് കൂടി ഗ്രൗണ്ടിൻ്റെ ചെറിയ വിടവുകൾ കണ്ടെത്തി ഷോട്ടുകൾ ഉതിർക്കുന്ന ആ സച്ചിൻ മാജിക് ഇപ്പോഴും മാഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് സേഫ്റ്റി സീരീസ്.
 
റോഡ് സേഫ്റ്റി സീരീസിൻ്റെ രണ്ടാം സീസണിൽ തകർത്തടിച്ചുകൊണ്ടാണ് സച്ചിൻ മുന്നേറുന്നത്. മാസ്റ്റർ ബ്ലാസ്റ്ററുടെ സ്റ്റാമ്പ് പതിഞ്ഞ ക്രിക്കറ്റ് ഷോട്ടുകളെല്ലാം പഴയ ആധിപത്യത്തോട് കൂടി സച്ചിൻ കളിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് സച്ചിൻ്റെ ബാറ്റിങ് വിരുന്നൊരുക്കുകയാണ്. അവസാനമായി ഇന്നലെ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെ നടന്ന മത്സരത്തിൽ 200 സ്ട്രൈക്ക്റേറ്റിൽ 20 പന്തിൽ നിന്നും 40 റൺസുകളാണ് സച്ചിൻ നേടിയത്.
 

Vintage Sachin Tendulkar pic.twitter.com/qvogWLkVqC

— Sachin Tendulkar

 
ഷാർജ കപ്പിലെ സച്ചിൻ്റെ പ്രകടനത്തെ ഓർമിപ്പിക്കുന്ന തരത്തിൽ കൂറ്റൻ സിക്സറുകളോടെ മാസ്റ്റർ ബ്ലാസ്റ്റർ നിറഞ്ഞാടിയപ്പോൾ ക്രിക്കറ്റ് പ്രേമികൾ ആ കാഴ്ചയെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. തൻ്റെ 49ആം വയസിലാണ് ഏതൊരു യുവതാരത്തെയും നാണിപ്പിക്കുന്ന മാസ്റ്റർ പ്രകടനം സച്ചിൻ നടത്തുന്നത്. മത്സരത്തിൽ സച്ചിൻ സ്റ്റെപ് ഔട്ട് ചെയ്ത സിക്സിനെ1998ലെ ഷാർജ കപ്പിലെ വിഖ്യാത സിക്സറുമായാണ് ആരാധകർ താരതമ്യം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍