ഭുവനേശ്വര്‍ കുമാര്‍ നോ ബോള്‍ എറിയുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 3093 ബോളുകളുടെ ഇടവേള; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Webdunia
ബുധന്‍, 21 ജൂലൈ 2021 (12:25 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നോ ബോള്‍ എറിഞ്ഞു ! ഒരു ബൗളര്‍ നോ ബോള്‍ എറിഞ്ഞാല്‍ അത്ര വലിയ വാര്‍ത്തയാണോ എന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്? അതെ, വലിയ വാര്‍ത്ത തന്നെയാണ്. കാരണം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു നോ ബോള്‍ എറിയുന്നത്. കൃത്യമായി പറഞ്ഞത് ഇതിനിടെ 3,093 ഡെലിവറികള്‍ ഭുവനേശ്വര്‍ കുമാര്‍ നടത്തി. അതില്‍ ഒന്ന് പോലും നോ ബോള്‍ ആയിട്ടില്ല ! 
 
ബോള്‍ എറിയുമ്പോള്‍ ക്രീസില്‍ നിന്ന് കാല്‍ പുറത്താകുന്നതാണ് നോ ബോള്‍ എന്ന് അറിയപ്പെടുന്നത്. 2015 ഒക്ടോബറിലാണ് ഭുവനേശ്വര്‍ കുമാര്‍ ഇതിനു മുന്‍പ് ഒരു നോ ബോള്‍ എറിയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തന്റെ അഞ്ചാം ഓവറിലെ ആദ്യ പന്താണ് ഭുവി നോ ബോള്‍ ആക്കിയത്. കൃത്യമായി പറഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 515 ഓവര്‍ നോ ബോള്‍ ഇല്ലാതെ ഭുവനേശ്വര്‍ എറിഞ്ഞെന്നാണ് കണക്ക്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article