'ടീം ജയിക്കുന്നതുവരെ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു ആകെയുണ്ടായിരുന്ന വഴി. രാജ്യത്തിനുവേണ്ടി സ്വപ്‌ന സമാനമായ ഒരു ഇന്നിങ്‌സ് കളിക്കണമെന്നായിരുന്നു ആഗ്രഹം. കളി ജയിക്കാന്‍ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല. വിക്കറ്റ് കളയാതെ നിലയുറപ്പിക്കുകയായിരുന്നു പ്രധാനപ്പെട്ട കാര്യം. രാഹുല്‍ ദ്രാവിഡ് എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഭുവനേശ്വര്‍ കുമാറിന് മുന്‍പ് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കി. ഞങ്ങള്‍ക്ക് നല്ല ബാറ്റിങ് ലൈനപ്പുണ്ട്. അതുകൊണ്ട് മത്സരം ജയിക്കാന്‍ എന്റെ ആവശ്യം വരില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിവരുമെന്ന് പോലും കരുതിയില്ല. ജയിക്കാന്‍ 50 ല്‍ കുറവ് റണ്‍സ് വന്ന സാഹചര്യത്തിലാണ് ഞാന്‍ ബൗണ്ടറി നേടാന്‍ പരിശ്രമിച്ചു തുടങ്ങിയത്. അതുവരെ വിക്കറ്റ് കാത്തുസൂക്ഷിക്കുകയും മത്സരത്തില്‍ സജീവമായി നില്‍ക്കുകയുമായിരുന്നു ലക്ഷ്യം,' ചഹര്‍ പറഞ്ഞു.