കളി ഇന്ത്യ ജയിച്ചിട്ടും മനീഷ് പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനം

തിങ്കള്‍, 19 ജൂലൈ 2021 (09:22 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനു ജയിച്ചെങ്കിലും നാലാമനായി ബാറ്റിങ്ങിനിറങ്ങിയ മനീഷ പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനം. മനീഷ് പാണ്ഡെയുടെ ബാറ്റിങ് വളരെ മോശമായെന്നാണ് വിമര്‍ശനം. 40 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സ് നേടിയാണ് പാണ്ഡെ പുറത്തായത്. വിജയം ഏറെക്കുറെ ഉറപ്പായ സമയത്തും മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയ പാണ്ഡെയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനീഷ് പാണ്ഡെയുടെ സ്‌ട്രൈക് റേറ്റ് വെറും 65 ആണ്. ഒപ്പണര്‍ പൃഥ്വി ഷാ 24 പന്തില്‍ നിന്ന് 43 റണ്‍സും അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍ 42 പന്തില്‍ നിന്ന് 59 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 റണ്‍സും നേടി. നൂറിന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍ പുതുമുഖങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ മുതിര്‍ന്ന താരം കൂടിയായ മനീഷ് പാണ്ഡെയുടെ ഇന്നിങ്‌സ് ഇഴഞ്ഞുനീങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍