860 ഏകദിന മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക 428 കളികളിലും തോല്‍വി വഴങ്ങി. 390 കളികളിലാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. കൂടുതല്‍ തോല്‍വികളുടെ കണക്കില്‍ ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 427 തോല്‍വിയാണ് ഇന്ത്യ വഴങ്ങിയിരിക്കുന്നത്. എന്നാല്‍, 993 മത്സരങ്ങള്‍ കളിച്ചിട്ടാണ് ഇന്ത്യ 427 ഏകദിനങ്ങളില്‍ തോറ്റത് എന്ന വ്യത്യാസമുണ്ട്. അതായത് ശ്രീലങ്കയേക്കാള്‍ 133 മത്സരങ്ങള്‍ ഇന്ത്യ കൂടുതല്‍ കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയുടെ വിജയശതമാനം 47.69 ആണ്. എന്നാല്‍, ഇന്ത്യയുടേത് 54.67 ശതമാനം ആണ്.