ശ്രീലങ്കന്‍ പര്യടനം കളിക്കാതെ ഇന്ത്യന്‍ ടീം തിരിച്ചുവരുമോ?

ശനി, 10 ജൂലൈ 2021 (12:02 IST)
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനം കളിക്കാതെ ഇന്ത്യന്‍ ടീം തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. താരങ്ങള്‍ക്കിടയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയാല്‍ പരമ്പര നടത്താന്‍ സാധിക്കില്ല. നിലവില്‍ ജൂലൈ 13 നാണ് ഏകദിന പരമ്പര ആരംഭിക്കേണ്ടത്. എന്നാല്‍, ശ്രീലങ്കന്‍ ക്യാംപിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 13 ന് നടക്കേണ്ട ആദ്യ ഏകദിനം ജൂലൈ 17 ലേക്ക് മാറ്റി. ശ്രീലങ്കന്‍ ക്യാംപിലെ രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിനാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. പരമ്പര ആരംഭിക്കുന്നത് ഇനിയും നീട്ടാനുള്ള സാധ്യതയും കാണുന്നു. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇപ്പോള്‍ ശ്രീലങ്കയിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍