ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ച് ബെൻ സ്റ്റോക്‌സ്

Webdunia
ശനി, 18 ജൂലൈ 2020 (15:49 IST)
ലോക ടെസ്റ്റ് ക്രിക്കറ്റിൽ ഓൾറൗണ്ടർമാരുടെ എലൈറ്റ് ക്ലബിൽ സ്ഥാനം നേടി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസും,150 വിക്കറ്റുകളും, 10 സെഞ്ചുറികളും സ്വന്തമാക്കുന്ന ഓൾറൗണ്ടർ എന്ന നേട്ടമാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്.
 
തന്റെ 65ആം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റോക്‌സ് ഓൾറൗണ്ടർമാരുടെ എലൈറ്റ് ക്ലബിൽ ഇടം നേടിയിരിക്കുന്നത്. ഇതിഹാസതാരങ്ങളായ ഗാരി സോബേഴ്‌സ്,ഇയാൻ ബോതം,ജാക്വസ് കാലിസ് എനിവരാണ് സ്റ്റോക്‌സിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article