കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവർക്ക് ആന്റിജൻ ടെസ്റ്റ് മതി, നിർദേശവുമായി ഐ‌സിഎംആർ

ശനി, 18 ജൂലൈ 2020 (09:05 IST)
ഡല്‍ഹി: കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവർക്ക് ആന്റിജൻ പരിശോധന നടത്തിയാൽ മതി എന്ന് ഐ‌സിഎംആർ. ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിയ്ക്കാൻ ഐ‌സിഎംആർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് പുതിയ നിർദേശം. അന്റിജൻ പരിശോധന നെഗറ്റീവ് ആയാലും രോഗബാധ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിന് അർടി പിസിആർ പരിശോധന കൂടി നടത്തണം എന്നായിരുന്നു നേരത്തെ ഐസിഎംആർ നിർദേശം നൽകിയിരുന്നത്.
 
ചുമ, തൊണ്ടവേദന, പനി എന്നിവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉള്ളവരിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും കോവിഡ് പരിശോധന നടത്തേണ്ടത്. ആന്റിജൻ പരിശോധനയിൽ പൊസിറ്റീവ് ആയാൽ രോഗബാധ സ്ഥിരീകരിയ്ക്കാം എന്ന് ഐസിഎംആർ പറയുന്നു. രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ ഫലം അറിയാം എന്നതും ചിലവ് കുറവാണ് എന്നതുമാണ് ആന്റിജൻ പരിശോധനയുടെ നേട്ടങ്ങൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍