ബിസിസിഐ കരാറിൽ തിരിച്ചെത്തി ശ്രേയസും ഇഷാനും, നാല് പേർക്ക് എ പ്ലസ്, സഞ്ജുവിന് സി ഗ്രേഡ്

അഭിറാം മനോഹർ

തിങ്കള്‍, 21 ഏപ്രില്‍ 2025 (12:36 IST)
ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ ഇടം ലഭിക്കാതിരുന്ന ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും വാര്‍ഷിക കരാറില്‍ തിരിച്ചെത്തി. വാര്‍ഷിക കരാറില്‍ ബി ഗ്രേഡിലാണ് ശ്രേയസ് അയ്യര്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായും നടത്തിയ മികച്ച പ്രകടനങ്ങളാണ് ശ്രേയസിനെ സഹായിച്ചത്. ഇഷാന്‍ കിഷന്‍ സി ഗ്രേഡിലാണ് ഇടം നേടിയത്.
 
 ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ എ പ്ലസ് കാറ്റഗറിയില്‍ ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ,വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണുള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ സി ഗ്രേഡില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിഷഭ് പന്ത് ബി ഗ്രേഡില്‍ നിന്നും എ ഗ്രേഡിലേക്ക് മുന്നേറി. നിതീഷ് കുമാര്‍ റെഡ്ഡി. ധ്രുവ് ജുറല്‍,അഭിഷേക് ശര്‍മ, സര്‍ഫറാസ് ഖാന്‍, അകാശ് ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണ് പുതുതായി കരാറില്‍ ഉള്‍പ്പെട്ടത്. ഇവരെല്ലാം തന്നെ സി ഗ്രേഡിലാണ്.
 
ഗ്രേഡ് എ പ്ലസ്  : രോഹിത് ശര്‍മ, വിരാട് കോലി,ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
 
 ഗ്രേഡ് എ: മൊഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,ഹാര്‍ദ്ദിക് പാണ്ഡ്യ, മൊഹമ്മദ് ഷമി, റിഷഭ് പന്ത്
 
ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടെല്‍, യശ്വസി ജയ്‌സ്വാള്‍,ശ്രേയസ് അയ്യര്‍
 
ഗ്രേഡ് സി: നിതീഷ് കുമാര്‍ റെഡ്ഡി. ധ്രുവ് ജുറല്‍,അഭിഷേക് ശര്‍മ, സര്‍ഫറാസ് ഖാന്‍, അകാശ് ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്ങ്, തിലക് വര്‍മ,റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, രജത് പാട്ടീധാര്‍, അര്‍ഷദീപ് സിങ്ങ്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍