ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബ് കിംഗ്‌സിന്റെ തലവര തന്നെ മാറ്റാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. ഐപിഎല്‍ ഔദ്യോഗിക സംപ്രേക്ഷകരായ ജിയോസ്റ്റാര്‍ സംഘടിപ്പിച്ച സംവാദത്തിലാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. ഇത്തവണ പോണ്ടിംഗാണ് പഞ്ചാബിന്റെ പരിശീലകന്‍. മികച്ച ബാറ്റര്‍മാര്‍ പഞ്ചാബ് നിരയിലുണ്ട്. അതിനാല്‍ തന്നെ നായകനായ ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബിന്റെ തലവര മാറ്റാനാകുമെന്നാണ് റെയ്‌നയുടെ വിലയിരുത്തല്‍.