കോലിക്ക് ഇടവേളയെടുക്കുകയോ വിരമിക്കുകയോ ചെയ്യാം; പുറത്താക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (08:11 IST)
ഫോംഔട്ടില്‍ തുടരുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് സ്വയം ഇടവേളയെടുക്കുകയോ വിരമിക്കല്‍ തീരുമാനിക്കുകയോ ചെയ്യാമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷം വരുന്ന പരമ്പരകളില്‍ നിന്ന് ഫോംഔട്ടിന്റെ പേരില്‍ കോലിയെ മാറ്റിനിര്‍ത്താന്‍ ബിസിസിഐക്ക് താല്‍പര്യമില്ല. കോലി സ്വന്തം താല്‍പര്യത്തിനനുസരിച്ച് ഏതെങ്കിലും തീരുമാനിച്ചാല്‍ അതിനെ ബിസിസിഐ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും. ബോര്‍ഡുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article