ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ടി 20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. പൂര്‍ണ ഊര്‍ജ്ജസ്വലതയോടെ ലോകകപ്പ് കളിക്കാനാണ് കോലി ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവിലെ ഫോം അതിനു വെല്ലുവിളിയാണ്. ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഒന്നോ രണ്ടോ മാസം പൂര്‍ണമായി മാറിനില്‍ക്കാനാണ് കോലി ആഗ്രഹിക്കുന്നത്. ഈ കാലയളവില്‍ വിദഗ്ധരില്‍ നിന്ന് പരിശീലനം നേടാനും കോലി ആഗ്രഹിക്കുന്നുണ്ട്. ബിസിസിഐയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും കോലിയുടെ തീരുമാനം.