വിരാട് കോലി തല്‍ക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് രവി ശാസ്ത്രി

ബുധന്‍, 20 ഏപ്രില്‍ 2022 (08:39 IST)
വിരാട് കോലിയുടെ ഫോംഔട്ടില്‍ പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. കോലി തല്‍ക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കേണ്ടത് അനിവാര്യമാണെന്ന് ശാസ്ത്രി നിര്‍ദേശിച്ചു. അമിതമായ ജോലി ഭാരത്താല്‍ വിരാട് കോലി തളര്‍ന്നു കഴിഞ്ഞു. ടീമില്‍ ആര്‍ക്കെങ്കിലും ഒരു ബ്രേക്ക് ആവശ്യമാണെങ്കില്‍ അത് വിരാട് കോലിക്ക് തന്നെ വേണമെന്നും ശാസ്ത്രി പറഞ്ഞു. 
 
' ബ്രേക്ക് രണ്ട് മാസമോ ഒരു മാസമോ അര മാസമോ എന്തെങ്കിലും ആകട്ടെ. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമോ മുന്‍പോ ആകട്ടെ. എന്തായാലും അദ്ദേഹത്തിന് ഒരു ബ്രേക്ക് അനിവാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഇനിയും 6-7 വര്‍ഷങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. അത് നഷ്ടപ്പെടുത്താന്‍ അവസരമുണ്ടാക്കരുത്,' ശാസ്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍