കോലിയുടെ പ്രശ്‌നം അതോ? റണ്‍മെഷീന് ഇനിയൊരു തിരിച്ചുവരവില്ല; അന്ന് ആസിഫ് പ്രവചിച്ചത് സത്യമാകുമോ !

ചൊവ്വ, 26 ഏപ്രില്‍ 2022 (13:54 IST)
വിരാട് കോലിയുടെ ഫോംഔട്ടാണ് ഇപ്പോള്‍ കായികലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് കളികളില്‍ തുടര്‍ച്ചയായി കോലി പൂജ്യത്തിനു പുറത്തായത് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. അതിനിടയിലാണ് കോലിയെ കുറിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ആസിഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവചനം വീണ്ടും ചര്‍ച്ചയാകുന്നത്. ഫോം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ കോലിക്ക് പിന്നെയൊരു തിരിച്ചുവരവ് അസാധ്യമെന്നാണ് മുഹമ്മദ് ആസിഫ് അന്ന് പറഞ്ഞത്. 
 
'ബോട്ടം ഹാന്‍ഡ് പ്ലെയറാണു കോലി. ഫിറ്റ്‌നെസ്സ് നിലനിര്‍ത്താനാകുന്നതുകൊണ്ടാണു കോലി ഉജ്വല ഫോം തുടരുന്നത്. എന്നാല്‍ ഫോം ഒരിക്കല്‍ നഷ്ടമായാല്‍ പിന്നീട് കോലിക്കൊരു തിരിച്ചുവരവ് ഉണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല.' ആസിഫ് കഴിഞ്ഞ വര്‍ഷം പറഞ്ഞു. 
 
ബോട്ടം ഹാന്‍ഡ് അനായാസം ചലിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് കോലി. എന്നാല്‍ ആ ഫ്‌ളെക്‌സിബിലിറ്റി കോലിക്ക് ഇപ്പോള്‍ നഷ്ടമായോ എന്നാണ് ആരാധകരുടെ ചോദ്യം. ബോട്ടം ഹാന്‍ഡ് താന്‍ വിചാരിക്കുന്ന പോലെ ചലിപ്പിക്കാന്‍ സാധിക്കാത്തത് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചോ എന്നാണ് ആരാധകര്‍ നിരാശപ്പെടുന്നത്. കോലി കൂടുതലും പുറത്താകുന്നത് ഓഫ് സൈഡിലെ കെണികളിലാണ്. എഡ്ജ് എടുത്ത് ക്യാച്ച് ആകുന്നത് പതിവ് കാഴ്ചയായി. ഇത് ബോട്ടം ഹാന്‍ഡിന്റെ ഫ്‌ളക്‌സിബിലിറ്റി കുറഞ്ഞ കാരണം ആകാമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍