നീൽ ബ്രൂമിന്റെ കന്നി സെഞ്ചുറിയുടെ മികവിൽ ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസീലൻഡിനു തകര്‍പ്പന്‍ ജയം. ഇതോടെ കിവീസ് പരമ്പര 2–0ന് ഉറപ്പിച്ചു. 35 റൺസെടുത്ത ലൂക്ക് റോങ്കിയാണ് കിവീസ് ബാറ്റിങ് നിരയിലെ രണ്ടാമൻ.
നിശ്ചിത 50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു മുന്നേറുകയായിരുന്ന ബംഗ്ലദേശിന്റെ വീഴ്ച അവിശ്വസനീയമായിരുന്നു. ഒരു വിക്കറ്റ് 104 എന്ന നിലയിൽ നിന്നാണ് 42.4 ഓവറിൽ 184 റൺസിന് എല്ലാവരും ഓൾഔട്ടായത്.
80 റൺസെടുക്കുന്നതിനിടെയാണ് അവരുടെ ഒൻപതു വിക്കറ്റുകൾ വീണത്. 59 റൺസെടുത്ത ഇമ്രുൽ കയെസാണ് അവരുടെ ടോപ് സ്കോറർ. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മൂന്നു വിക്കറ്റ് വീഴ്ത്തി. ബോൾട്ട്, സൗത്തി എന്നിവർ രണ്ടെണ്ണം വീതം പങ്കുവച്ചു.