അനുഷ്ക ശർമ്മ- വിരാട് കോഹ്ലി വിവാഹനിശ്ചയം പുതുവർഷ ദിനത്തിൽ നടക്കും. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ചായിരിക്കും വിവാഹ നിശ്ചയ ചടങ്ങ് നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് സമീപകാലത്ത് അവധി ആഘോഷിച്ചതിന്റെ ഇൻസ്റ്റഗ്രാം പോസറ്റുകളിൽ ഇക്കാര്യം വെളിപ്പെടുന്നുണ്ട്. കോഹ്ലി ഒരു ഫോട്ടോയും അനുഷ്ക ഒരു വിഡിയോയുമാണ് പങ്കുവെച്ചിട്ടുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വിവാഹവാർത്ത സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങൾ ചടങ്ങിനുണ്ടാകും.അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.