Asia Cup: ആ പ്രതീക്ഷയും അവസാനിച്ചു ! ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (08:16 IST)
Asia Cup: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ കയറി. ശ്രീലങ്കയാണ് ഫൈനലില്‍ പാക്കിസ്ഥാന്റെ എതിരാളികള്‍. അഫ്ഗാന്‍-പാക്കിസ്ഥാന്‍ മത്സരഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്നതായിരുന്നു. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നേനെ. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകുന്നത്. 
 
അവസാനം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ 20-ാം ഓവറിലെ ആദ്യ രണ്ട് പന്തുകകളും സിക്‌സര്‍ പറത്തിയാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. അതും ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ! ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് എടുത്തത്. പാക്കിസ്ഥാന്‍ 19.2 ഓവറില്‍ ഒന്‍പത് വിക്കറ്റിന് ഈ സ്‌കോര്‍ മറികടന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article