ആർഷദീപ് നേരിടുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്, ഇത് നിങ്ങളെ തളർത്താതിരിക്കട്ടെ: പ്രതികരണവുമായി മുഹമ്മദ് ഷമി

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (20:44 IST)
ഏഷ്യാകപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരായ പരാജയത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപമാണ് ഇന്ത്യൻ യുവപേസറായ അർഷദീപ് സിങ് നേരിട്ടത്. മത്സരത്തിലെ നിർണായകമായ ക്യാച്ച് കൈവിട്ട താരത്തിനെ ഖലിസ്ഥാനിയായും രാജ്യദ്രോഹിയായും ചിത്രീകരിച്ച് വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു നടന്നത്.
 
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരമായ മുഹമ്മദ് ഷമി. താനും അർഷദീപ് കടന്നുപോകുന്ന സാഹചര്യത്തിലൂടെ കടന്നുപോയ താരമാണെന്നും എന്നാൽ രാജ്യമൊന്നാകെ തൻ്റെ പിന്നിൽ നിന്നതിനാൽ അധിക്ഷേപങ്ങൾ തന്നെ ബാധിച്ചില്ലെന്നും ഷമി പറയുന്നു. എനിക്ക് അർഷദീപിനോട് ഒന്നേ പറയാനുള്ളു. ഈ പ്രതികരണങ്ങൾ നിൻ്റെ കളിയെ ബാധിക്കാതിരിക്കട്ടെ എന്തെന്നാൽ അത്രയും പ്രതിഭാധനനായ കളിക്കാരനാണ് നീ. ഷമി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article