ടി20 കരിയറിൽ ഡെക്കാവുന്നത് ഇതാദ്യം, ആർഷദീപിന് മുന്നിൽ അടിയറവ് പറഞ്ഞ് ഡേവിഡ് മില്ലർ

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (17:27 IST)
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ അഞ്ചോവറിൽ തന്നെ അഞ്ച് വിക്കറ്റുകളാണ് സൗത്താഫ്രിക്ക നഷ്ടപ്പെടുത്തിയത്. പുല്ലുള്ള കാര്യവട്ടത്തെ പിച്ചിൽ ബൗളർമാർക്ക് മികച്ച ബൗൺസും സ്വിങ്ങും ലഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ മുൻ നിരതാരങ്ങളെല്ലാം നിരനിരയായി കൂടാരം കയറി.
 
ക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ വീഴ്ത്തി ദീപക് ചാഹര്‍ തുടക്കമിട്ട വിക്കറ്റ് വേട്ടയാണ് ക്വിന്‍റണ്‍ ഡി കോക്ക്, റിലേ റോസോ, ഡേവിഡ് മില്ലര്‍ എന്നിവരെ ഒറ്റ ഓവറില്‍ മടക്കി അര്‍ഷ്ദീപ് പൂര്‍ത്തിയാക്കിയത്.ഇതിൽ ഡേവിഡ് മില്ലറിനെയും റിലീ റോസോയെയും ആർഷദീപ് ഗോൾഡൻ ഡക്കിലാണ് മടങ്ങിയത്.
 
ഇതോടെ ടി20 ക്രിക്കറ്റിൽ ഇതുവരെയും പൂജ്യത്തിന് പുറത്തായിട്ടില്ല എന്ന ഡേവിഡ് മില്ലറുടെ റെക്കോർഡിനാണ് ആർഷദീപ് കടിഞ്ഞാണിട്ടത്. ടി20 ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്താവാതെ തുടർച്ചയായി 90 മത്സരങ്ങൾ കളിച്ച ശേഷമാണ് മില്ലർ ഡക്കാവുന്നത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 84 മത്സരങ്ങള്‍ പൂജ്യത്തിന് പുറത്താവാതിരുന്ന എം എസ് ധോണിയുടെ റെക്കോര്‍ഡും മറികടന്നായിരുന്നു മില്ലറുടെ കുതിപ്പ്.
 
മില്ലറുടെ ഈ കുതിപ്പിനാണ് കാര്യവട്ടത്ത് ആർഷദീപ് കടിഞ്ഞാണിട്ടത്. ഡേവിഡ് മില്ലറുടെ ടി20 കരിയറിലെ ആദ്യ ഡക്ക് കൂടിയാണിത്.തുടര്‍ച്ചയായി 69 മത്സരങ്ങളില്‍ ഡക്കാവാതിരുന്ന ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കും ഡക്കാവാതെ തുടര്‍ച്ചയായി 69 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article