ക്രീസ് വിട്ട നോൺ സ്ട്രൈക്കറെ പുറത്താക്കുന്നതിനോട് യോജിപ്പില്ല: നിലപാടിൽ ഉറച്ച് ബട്ട്‌ലറും മോയിൻ അലിയും

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (14:49 IST)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ദീപ്തി ശർമ്മ നടത്തിയ മങ്കാദിങ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഇംഗ്ലണ്ട് താരമായ ചാർലീ ഡീനിനെയാണ് ദീപ്തി റണ്ണൗട്ടാക്കിയത്. ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 17 റൺസ് വേണമെന്ന നിലയിലായിരുന്നു മങ്കാദിങ്. ഇതോടെ ഇന്ത്യ മത്സരത്തിൽ വിജയിക്കുകയും ചെയ്തു.
 
ഇപ്പോഴിതാ ദീപ്തിയുടെ മങ്കാദിങ്ങിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്‌ലറും മോയിൻ അലിയും. ഇത്തരം രീതികളോട് ഒരിക്കലും യോജിപ്പില്ലെന്നാണ് ഇരുവരും പറയുന്നത്. ഈ രീതി തങ്ങൾക്ക് അനുയോജ്യമല്ലെന്നും അങ്ങനെ ഏതെങ്കിലും ബൗളർ ചെയ്താൽ ബാറ്ററെ തിരികെവിളിക്കുമെന്നും ഇരുവരും വ്യക്തമാക്കി. നേരത്തെ ഐപിഎല്ലിൽ ജോസ് ബട്ട്‌ലറെ അശ്വിൻ മങ്കാദിങ് ചെയ്തത് വലിയ വിവാദമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍