ബുമ്രയ്ക്ക് പിൻഭാഗത്ത് പരിക്കിന് സാധ്യതയേറെ, വിശ്രമം എപ്പോഴും വേണ്ട കളിക്കാരൻ, ഇല്ലെങ്കിൽ സ്ഥിരം പരിക്കിലാകും: ഒരു വർഷം മുൻപെ അക്തറിൻ്റെ പ്രവചനം

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (13:11 IST)
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണ് സ്റ്റാർ പേസറായ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ലോകകപ്പിൽ ഇന്ത്യയുടെ പ്രധാനതാരങ്ങളിലൊരാളായ ബുമ്ര ഒരു ഇടവേളയ്ക്ക് ശേഷമാണ് ഓസീസിനെതിരായ ടി20 സീരീസിൽ ഇറങ്ങിയത്. അതിന് പിന്നാലെ തന്നെ പരിക്കേറ്റ് താരം മടങ്ങുമ്പോൾ താരത്തിന് മതിയായ വിശ്രമം ലഭിച്ചുവോ എന്ന കാര്യങ്ങളെല്ലാം ചർച്ചയാകുകയാണ്.
 
ഇപ്പോഴിതാ ബുമ്രയുടെ പരിക്ക് മുൻപ് തന്നെ പ്രവചിച്ച പാക് സൂപ്പർ പേസർ ഷൊയേബ് അക്തറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബുമ്രയുടെ ബൗളിങ് ഫ്രണ്ട്‌ലി ആക്ഷനെ അടിസ്ഥാനമാക്കിയാണ്. അത്തരം ആക്ഷനുള്ള ബൗളർമാർ അവരുടെ പിൻഭാഗം കൊണ്ടും ഷോൾഡർ കൊണ്ടുമാണ് പന്തെറിയുക.
 
ഞങ്ങളുടേത് സൈഡ് ഓൺ ആക്ഷനാണ്. പിൻഭാഗത്തെ സമ്മർദ്ദം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. പക്ഷേ ഫ്രണ്ട് ഓൺ ആക്ഷൻ ചെയ്യുന്നവർക്ക് അതിന് സാധിക്കില്ല. ആ ആക്ഷനിൽ പിൻഭാഗം വഴങ്ങുമ്പോൾ എത്ര ശ്രമിച്ചാലും പരിക്കിൽ നിന്ന് രക്ഷപ്പെടാനാകില്ല. അക്തർ പറഞ്ഞു. അതിനാൽ തന്നെ ഒരു മത്സരം കളിച്ചാൽ പിന്നീട് മതിയായ വിശ്രമമെടുക്കാൻ ബുമ്ര ശ്രദ്ധിക്കേണ്ടതുണ്ട്. അക്തർ പറയുന്നു.
 

King @shoaib100mph ‘s one year old analysis about Bumrah’s action and back injury…. Pindi boy is always on point. pic.twitter.com/n6JnCeN89q

— Usama Zafar (@Usama7) September 29, 2022

എല്ലാ മത്സരങ്ങളിലും ബുമ്രയെ കളിപ്പിച്ചാൽ അവൻ്റെ കരിയർ ഇല്ലാതെയാകും. ദീർഘകാലം ബുമ്ര കളിക്കണമെങ്കിൽ അഞ്ച് കളികളിൽ മൂന്നെണ്ണം എന്ന രീതിയിൽ തുടരേണ്ടി വരും. ഏറെ കാലം മുൻപ് നടത്തിയ അഭിമുഖത്തിൽ അക്തർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍