ഡെത്ത് ഓവർ ബൗളിങ് ഒരു പ്രശ്നം തന്നെ: ഒടുവിൽ കുറ്റസമ്മതം നടത്തി രോഹിത് ശർമ്മ

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (16:27 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഡെത്ത് ഓവർ ബൗളിങ്ങിൽ ആശങ്കയുണ്ടെന്ന് തുറന്ന് സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ഓസീസിനെതിരായ ടി20 പരമ്പരയിലെ ഡെത്ത് ഓവറുകളിൽ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും തല്ലുവാങ്ങി വലഞ്ഞതിന് പിന്നാലെയാണ് രോഹിത്തിൻ്റെ കുറ്റസമ്മതം.
 
ഏറെ കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഡെഠ് ഓവറുകളിൽ. പരിക്കിൻ്റെ വലിയ ഇടവേള കഴിഞ്ഞാണ് ഹർഷലും ബുമ്രയും ടീമിലെത്തിയിരിക്കുന്നത്. ഓസീസിൻ്റെ മധ്യനിര-വാലറ്റത്തിനെതിരെ പന്തെറിയുക എളുപ്പമല്ല. ഒരു ഇടവേള കഴിഞ്ഞ് വരുന്നതിനാൽ ബുമ്രയും ഹർഷലും താളം കണ്ടെത്താൻ സമയമെടുക്കും. എങ്കിലും ലോകകപ്പിൽ ഇവർ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
 
ടീം ഒന്നാകെ മികച്ച പ്രകടനം ഈ സീരീസിൽ പുറത്തെടുത്തു എന്നതാണ് ഏറ്റവും പ്രധാനം. ഒരു നായകനെന്ന നിലയിൽ ഈ പ്രകടനങ്ങൾ കണ്ടിരിക്കാൻ സന്തോഷമാണ്. ചെറിയ വീഴ്‌ചകളില്‍ നിന്ന് പാഠം പഠിക്കുമെന്നും' രോഹിത് ശര്‍മ്മ മത്സരശേഷം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍