വീണ്ടും ഡെക്ക്, മത്സരം വിജയിച്ചെങ്കിലും നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ച് രോഹിത്

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:30 IST)
സൗത്താഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ വമ്പൻ വിജയം കൈവരിച്ച് നായകനെന്ന നിലയിൽ മികച്ച നേട്ടം കൊയ്യുമ്പോഴും നാണക്കേടിൻ്റെ റെക്കോർഡ് കൂടി സ്വന്തം പേരിലെഴുതി ഇന്ത്യൻ നായകൻ രോഹിത് ശർമ. കഴിഞ്ഞ ഏഷ്യാകപ്പിൽ ഇന്ത്യയുടെ പ്രധാനദൗർബല്യം ബൗളിങ്ങായിരുന്നെങ്കിൽ ബൗളർമാരുടെ ബലത്തിലാണ് ഇത്തവണ ഇന്ത്യ വിജയം കുറിച്ചത്.
 
നായകനെന്ന നിലയിൽ രോഹിത് ശർമയ്ക്ക് അഭിമാനിക്കാമെങ്കിലും ബാറ്റർ എന്ന നിലയിൽ നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശർമ.മത്സരത്തിൽ രണ്ടാം പന്തിലാണ് രോഹിത് റൺസൊന്നുമെടുക്കാതെ പുറത്തായത്.കാഗിസോ റബാഡയെറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ എഡ്ജായ രോഹിത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു.
 
ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഒന്നിലേറെ തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ നായകനായി രോഹിത് മാറി. നേരത്തെ വിൻഡീസിനെതിരായ ടി20യിലും രോഹിത് പൂജ്യത്തിന് മടങ്ങിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍