ധോനിയുടെ ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് രോഹിത്: ചരിത്രനേട്ടം

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:26 IST)
ടി20 ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോനിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് തിരുത്തി രോഹിത് ശർമ. സൗത്താഫ്രിക്കക്കെതിരായ പരമ്പരയിലെ വിജയത്തോടെ ഒരു കലണ്ടർ വർഷം ടീമിനെ ഏറ്റവും കൂടുതൽ ടി20 വിജയങ്ങളിലേക്കെത്തിക്കുന്ന നായകനെന്ന റെക്കോർഡാണ് രോഹിത് ശ്വന്തമാക്കിയത്.
 
2022ൽ 16 ടി20 വിജയങ്ങളാണ് രോഹിത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യ നേടിയത്. 2016ൽ എം എസ് ധോനി ഇന്ത്യയെ 15 ടി20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നത്. എം എസ് ധോനിയുറ്റെ റെക്കോർഡ് മറികടന്നെങ്കിലും ഇന്നലത്തെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിൻ്റെ റെക്കോർഡും ഇന്നലെ രോഹിത് സ്വന്തമാക്കി.മത്സരത്തിൽ രണ്ടാം പന്തിലാണ് രോഹിത് റൺസൊന്നുമെടുക്കാതെ പുറത്തായത്.
 
ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഒന്നിലേറെ തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ നായകനായി രോഹിത് മാറി. നേരത്തെ വിൻഡീസിനെതിരായ ടി20യിലും രോഹിത് പൂജ്യത്തിന് മടങ്ങിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍