ഓസ്ട്രേലിയൻ പിച്ചിന് സമാനമായ പിച്ച് ഇവിടെയും വേണമെന്ന് നിർബന്ധം പിടിച്ചത് ദ്രാവിഡ്, കാര്യവട്ടം പിച്ചിൽ സംഭവിച്ചത്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (13:15 IST)
റൺസൊഴുകും എന്ന് പ്രവചിക്കപ്പെട്ട കാര്യവട്ടത്തെ പിച്ചിൽ വിക്കറ്റ് ഇരുടീമുകളും റൺസെടുക്കാൻ കഷ്ടപ്പെട്ടത് ഒരു പാട് ട്രോളുകൾക്കിടയാക്കിയിരുന്നു. പിച്ചിൽ റൺസൊഴുകും എന്ന് ക്യൂറേറ്റർ പറഞ്ഞ പിച്ചിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണപ്പോൾ ആരാധകരെല്ലാം തന്നെ സ്തബ്ദരായിരുന്നു. എന്താണ് പക്ഷേ കാര്യവട്ടം പിച്ചിന് അവസാനനിമിഷം സംഭവിച്ചത്.
 
ഫ്ലാറ്റ് വിക്കറ്റാണ് പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായ ബൗൺസും സ്വിങ്ങുമെല്ലാം നിറഞ്ഞതായിരുന്നു കാര്യവട്ടത്തെ പിച്ച്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിൽ ഓസീസ് പിച്ചുകൾക്ക് സമാനമായ പിച്ചുകൾ പരമ്പരയിൽ വേണമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് നിർദേശിച്ചതിനെ തുടർന്നാണ് ഈ മാറ്റം വരുത്തിയത്. തൊട്ടുമുൻപു നടന്ന ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഫ്ലാറ്റ് വിക്കറ്റുകളിലാണ് നടന്നത്.
 
പരമ്പര വിജയിച്ചെങ്കിലും ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഓസീസ് പിച്ചുകളിൽ കളിക്കുമ്പോൾ പരമ്പര നേട്ടത്തിൽ കാര്യമില്ലെന്ന ധാരണയാണ് മാറ്റത്തിന് ഇന്ത്യൻ പരിശീലകനെ പ്രേരിപ്പിച്ചത്. പരമ്പരയിലെ തുടർ മത്സരങ്ങളിലും ഫ്ളാറ്റ് പിച്ചുകൾക്ക് പകരം പുല്ലുള്ള പിച്ച് തന്നെയാകും ഒരുങ്ങുക എന്ന സൂചനയാണ് കാര്യവട്ടം തരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍