Rajasthan Royals: നായകനാകാൻ ജയ്സ്വാളിന് മോഹം, സഞ്ജുവിനൊപ്പം ധ്രുവ് ജുറലും പുറത്തേക്ക്, രാജസ്ഥാൻ ക്യാമ്പിൽ തലവേദന

അഭിറാം മനോഹർ

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (17:42 IST)
ഐപിഎല്‍ 2026 സീസണില്‍ ടീമിന്റെ നായകസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് യുവതാരം യശ്വസി ജയ്‌സ്വാള്‍. നിലവിലെ നായകനായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടുകയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അടുത്ത സീസണിന് മുന്‍പായി സഞ്ജു ടീം വിടുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം യശ്വസി ജയ്‌സ്വാള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നത്.
 
റിയാന്‍ പരാഗിനെ നായകനാക്കി കൊണ്ടുവരാനുള്ള രാജസ്ഥാന്‍ നീക്കങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് ജയ്‌സ്വാളിന്റെ പുതിയ നീക്കം. അടുത്ത സീസണിലെ നായകസ്ഥാനം താരം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങളില്‍ ഒരാളായ ജയ്‌സ്വാളിനെ വിട്ടുകളയുന്നത് സാമ്പത്തികമായും ടീമെന്ന നിലയിലും രാജസ്ഥാനെ ബുദ്ധിമുട്ടിലാക്കും. ഈ സാഹചര്യത്തില്‍ താരത്തിന് രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഇതിനിടെ ഐപിഎല്‍ മിനി ഓക്ഷന് മുന്‍പായി ധ്രുവ് ജുറലിനെ രാജസ്ഥാന്‍ കൈവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.താരലേലത്തിന് മുന്‍പായി കൂടുതല്‍ കളിക്കാരെ രാജസ്ഥാന്‍ കൈവിടുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണിനായി കൊല്‍ക്കത്തയും ഡല്‍ഹിയുമാണ് ശക്തമായി രംഗത്തുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍