മോശം സ്ട്രൈക്ക്റേറ്റ്: കെ എൽ രാഹുലിനെ മറികടന്ന് 2 ഇന്ത്യൻ താരങ്ങൾ, ഒരാൾ രാജസ്ഥാൻ താരം

Webdunia
ഞായര്‍, 23 ഏപ്രില്‍ 2023 (17:47 IST)
ഐപിഎൽ 2023 സീസണിൽ മെല്ലെപ്പോക്കിൻ്റെ പേരിൽ വലിയ വിമർശനമാണ് ലഖ്നൗ നായകനായ കെ എൽ രാഹുലിനെതിരെ ഉയരുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായെത്തി അവസാന ഓവർ വരെ ക്രീസിൽ നിന്നിട്ടും ലഖ്നൗവിനെ വിജയത്തിലെത്തിക്കാൻ കെ എൽ രാഹുലിനായിട്ടില്ല. ഈ സീസണിൽ എന്നാൽ രാഹുലിനേക്കാളും മോശം സ്ട്രൈക്ക്റേറ്റ് തുടരുന്ന ബാറ്റർമാരുണ്ട്. ഈ രണ്ട് താരങ്ങളും ഇന്ത്യൻ താരങ്ങൾ തന്നെയാണ്.
 
ഐപിഎല്ലിൽ കുറഞ്ഞത് 100 പന്തുകളെങ്കിലും ഈ സീസണിൽ കളിച്ച താരങ്ങളിൽ ഏറ്റവും മോശം സ്ട്രൈക്ക്റേറ്റ് സൺറൈസേഴ്സ് ഹൈദരാബാദ് താരം മായങ്ക് അഗർവാളിൻ്റെ പേരിലാണ്. സീസണിൽ ഇതുവരെ 120 റൺസ് നേടിയ മായങ്ക് 106.4 എന്ന സ്ട്രൈക്ക്റേറ്റാണുള്ളത്. രാജസ്ഥാൻ്റെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് കെ എൽ രാഹുലിന് മുന്നിലുള്ള മറ്റൊരു താരം. 109.7 എന്ന സ്ട്രൈക്ക്റേറ്റിൽ 117 റൺസാണ് ദേവ്ദത്ത് നേടിയത്.
 
സീസണിൽ 113.91 എന്ന സ്ട്രൈക്ക്റേറ്റിൽ 274 റൺസാണ് കെ എൽ രാഹുൽ ഈ സീസണിൽ നേടിയിട്ടുള്ളത്. 119.83 സ്ട്രൈക്ക്റേറ്റുമായി രാഹുൽ ത്രിപാഠിയാണ് പടികയിൽ നാലാമതുള്ള താരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article