ഒറ്റ സിനിമയിൽ 25 ഗെറ്റപ്പുകൾ, ഞെട്ടിക്കാൻ ഒരുങ്ങി വിക്രം !

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (14:46 IST)
സിനിമയിൽ തന്റെ കഥാപാത്രത്തിന്റെ പൂർണതക്കായി ഏത് കഠിനമായ കാര്യവും ചെയ്യാൻ മടിയില്ലാത്ത താരമാണ് ചിയാൻ വിക്രം. ചിത്രങ്ങൾക്കായി അതിവേഗത്തിൽ വിക്രം തന്റെ രൂപത്തിൽ മാറ്റം വരുത്തുന്നത് അത്ഭുതത്തോടെയാണ് സിനിമാലോകം നോക്കി കാണാറുള്ളത്. ഇപ്പോഴിത ഒറ്റ സിനിമയിൽ 25 ഗെറ്റപ്പുകളിൽ എത്താൻ തയ്യാറെടുക്കുകയാണ് വിക്രം.
 
സിനമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പല ഗെറ്റപ്പുകളുടെ സൂചന നൽകുന്നതാണ്. ഇമൈക്ക ഞൊടികൾ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം 25 ഗെറ്റപ്പുകളിൽ എത്തുന്നത്. സിനിമയുടെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിക്രമിന്റെ 58ആമത് സിനിമയാണ് ഇത്. 
 
എ ആർ റ‌ഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവൻ സ്കീൻ സ്റ്റുഡിയോസും വയകോം 18നും ചേർന്നാണ് സിനിമയുടെ നിർമ്മാണം. അടുത്ത വർഷം ഏപ്രിലിലാകും സിനിമ തീയറ്ററുകളിൽ എത്തുക. മണീരത്നം വിക്രമിനെ നായകനാക്കി ഒരുക്കുന്ന പൊന്നിയിൽ സെൽവം എന്ന സിനിമയുടെ ചിത്രീകരണത്തിന് മുൻപ് തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും എന്നാണ് റിപ്പോർട്ടുൾ.  

അനുബന്ധ വാര്‍ത്തകള്‍

Next Article