വഴിയരികിൽ ഇരട്ടകൾക്ക് ജൻമംനൽകി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നു, അമ്മ പിടിയിൽ

വ്യാഴം, 1 ഓഗസ്റ്റ് 2019 (18:46 IST)
ഫെയർഫീൽഡ്: വഴിയരികിൽ വാണിജ്യ സ്ഥാപനത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന മാൽകലിന്യ കൂമ്പാരത്തിന് പിറകിൽ ഇരട്ട കുട്ടികൾക്ക് ജൻമം നൽകിയ ശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച കടന്ന അമ്മയെ പൊലീസ് പിടികൂടി. കാലിഫോർണിയയിലെ ഫെയർഫീൽഡിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. 
 
ഗർഭിണിയായ സ്ത്രീ സംശയാസ്പദമായ രീതിയിൽ പ്രദേശത്ത് ചുറ്റിത്തിരിയുന്നതായി പോലീസിന് വിവരം ലഭിച്ചു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുത്തിയതോടെ കുഞ്ഞുങ്ങളെ മാലിന്യങ്ങൾക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
 
ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഒരു കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചതോടെ രണ്ടാമത്തെ കുട്ടി അപകട നില തരണം ചെയ്തു. കുഞ്ഞുങ്ങളെ കണ്ടെത്തിയതിന് അധികം ദൂരെയല്ലാതെ തന്നെ അമ്മയെയും പൊലീസ് പിടീകൂടി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍