അക്രമവും കൊലപാതകങ്ങളും ഇല്ല, കുട്ടികൾക്കായി സർക്കാർ മൊബൈൽ ഗെയിമുകൾ ഒരുക്കുന്നു !

വ്യാഴം, 1 ഓഗസ്റ്റ് 2019 (17:06 IST)
അക്രമവും കൊലപാതകങ്ങളുമുള്ള വയലന്റ് ഗെയിമുകളാണ് ഇന്ന് കുട്ടികൾക്കിടയിൽ അതിവേഗം ശ്രദ്ധയാർജ്ജിക്കുന്ന. പബ്‌ജി ഉൾപ്പടെയുള്ള ഗെയിമുകൾ ഇതിന് ഉദാഹരണമാണ്, ഇത്തരത്തിലുള്ള ഗെയിമുകൾക്ക് കുട്ടികൾ അടിമപ്പെടുന്നതായും മാനസികമായ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നതായും തെളിയിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കുട്ടികൾക്കായി മൊബൈൽ ഗെയിമുകൾ തയ്യാറാക്കുന്നത്.
 
സാംസ്കാരിക വകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനും ചേർന്നാണ് വിശ്വൽ ഇഫക്‌ട് അനിമേഷൻ ഗെയിമുകൾ തയ്യാറാക്കുന്നത്. അക്രമണൊത്സുകമായ വിശ്വൽ ഇഫക്ട് ഗെയിമുകൾ കുട്ടികളെ നെഗറ്റീവായി സ്വാധീനിക്കുന്നതുപോലെ. മൂല്യാതിഷ്ടിതമായുള്ള ഗെയിമുകൾ കുട്ടികളിൽ പോസിറ്റീവായി സ്വാധീനിക്കും എന്നതിനാലാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
 
ഗെയിമിംഗ് അനിമേഷൻ ഹബിറ്റാറ്റ് എന്ന് പേരിട്ട പദ്ധതിക്കായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. അനിമേഷനിലും വിശ്വൽ ഇഫക്ടിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോകളുടെ സഹായത്തോടെ വിശ്വൽ ഇഫക്‌ട് രംഗത്തെ വിദഗ്ധരും അനിമേഷൻ രംഗത്തെ സ്വകാര്യ കമ്പനികളും ചേർന്നാണ് ഗെയിം തയ്യാറാക്കുക. അടുത്ത വർഷം ഗെയിമുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍