ഡൽഹിക്കായി കെജ്‌രിവാളിന്റെ വമ്പൻ സൗജന്യ പദ്ധതികൾ, ലക്ഷ്യം തിരഞ്ഞെടുപ്പ് ?

വ്യാഴം, 1 ഓഗസ്റ്റ് 2019 (16:40 IST)
കോൺഗ്രസനെയും ബിജെപിയെയും ഒറ്റക്ക് എതിരിട്ട് ഡൽഹിയിൽ അധികാരം സ്ഥാപിച്ച പാർട്ടിയാണ് ആം ആദ്മി പാർട്ടി. ഇന്ത്യൻ രഷ്ട്രീയത്തിലെ ഒരു ചരിത്ര സംഭവം തന്നെയായിരുന്നു അത്. ആദ്യം അധികരത്തിലെത്തിയ സർക്കാർ രാജിവച്ചെങ്കിലും വീണ്ടും ആം ആഅദ്മി പാർട്ടി തന്നെ തിരികെയെത്തി. ജനപ്രിയ പദ്ധതികൾ പ്രഖ്യപിച്ചും താമസിക്കാൻ ഇടമില്ലാത്തവർക്ക് ഇടമൊരുക്കിയും ഭരണം തുടങ്ങിയ ആദ്യ ഘട്ടത്തിൽ തന്നെ ജനങ്ങളുടെ പ്രിയപ്പെട്ട സർക്കാരായി ഡെൽഹി സർക്കാർ മാറുകയും ചെയ്തു.
 
എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി മറിച്ചാണ്. രജ്യത്ത് അനുദിനം ബിജെപി ശക്തിയാർജ്ജിക്കുന്നു. ആരെയും ഞെട്ടിക്കുന്ന വിജയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസിന്റെയും മറ്റു പ്രാദേശിക പാർട്ടികളുടെയും കോട്ടകൾ പോലും ബിജെപി തകർത്തെറിഞ്ഞു. ഈ ട്രെൻഡ് നിലനിൽക്കുമ്പോഴാണ് ഡൽഹി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്നത്. 
 
ഇതുമായി ബന്ധപ്പെടുത്തി മാത്രമേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടുത്തിടെ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യാനാകു. ഡൽഹി മെട്രോ ഉൾപ്പടെയുള്ള ഡെൽഹിയുടെ പൊതുഗതാഗത സംവിധാനങ്ങലിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കും എന്നായിരുന്നു ആദ്യം കെജ്‌രിവാൾ പ്രഖ്യാപിച്ചത്. കോടികൾ പൊതു ഗതഗത സംവിധാാനങ്ങൾക്ക് നഷ്ടം വരുത്തിവച്ചേക്കാവുന്ന ഈ പദ്ധതിയെ കുറിച്ച് തുടക്കത്തിൽ തന്നെ വിമർശനങ്ങളും ഉയർന്നു.
 
ഇപ്പോൾ വൈദ്യുതികൂടി സൗജന്യമായി നൽകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെ‌ജ്രിവാൾ. 200യൂണിറ്റ് വരെ വൈദ്യുതിയാണ് സൗജന്യമായി നൽകുന്നത്. 201യൂണിറ്റ് മുതൽ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡിയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങൾ വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ളതാണ് എന്നതാണ് പ്രധാന വിമർശനം. ബിജെപി തന്നെയാണ് വിമർശനങ്ങൾക്ക് പിന്നിൽ.
 
രാജ്യത്ത് ഡൽഹിയിൽ മാത്രമാണ് ആം അദ്മി പാർട്ടിക്ക് മേൽകൈ ഉള്ളത് അത് നിലനിർത്താനുള്ള ശ്രമമാണ് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലൂടെ കെജ്‌രിവാൾ ശ്രമിക്കുന്നത് എന്നാണ് പ്രധാന വിമർശനം. ജനങ്ങൾക്കും സർക്കരിനും ഉപകാരപ്രദമകുന്ന ചെറിയ പദ്ധതികളാണ് ആം ആദ്മി സർക്കാർ നേരത്തെ നടപ്പിലാക്കിയിരുന്നത്. സാധരണ ജനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതികളായിരുന്നു മിക്കതും. അതിൽ നിന്നും ഡൽഹിയെ ആകെ ലക്ഷ്യം വക്കുന്ന വമ്പൻ പദ്ധതികൾ അതും സൗജന്യ സേവനങ്ങൾ നൽകുന്ന പദ്ധതികളിലേക്ക് ആം ആദ്മി സർക്കാരി മാറിയിരിക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍