'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (09:36 IST)
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതി. ഹര്‍ജി പരിഗണിക്കവെ ദിലീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സാധിക്കുകയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 
 
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനു സിബിഐ അനിവാര്യമാണെന്ന് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു. 'നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു' എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ദിലീപിനോടു പറഞ്ഞു. കേസിന്റെ നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കമാണോ ദിലീപ് നടത്തുന്നതെന്ന് പരാതിക്കാരിക്കും സംശയമുണ്ട്. 
 
2017 ലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. എട്ടാം പ്രതിയാണ് ദിലീപ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍